പരീക്ഷാകാലത്ത് സംശയം ചോദിക്കാനെത്തിയ വിദ്യാർത്ഥിയെ മദ്രസയിലെ മുറിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 67 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ. ചെർപ്പുളശ്ശേരി സ്വദേശി റഷീദിനെ(49) ആണ് കുന്നംകുളം അതിവേഗ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്.
മതപഠനകേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും കുട്ടികളുടെ രക്ഷിതാക്കളായി പ്രവർത്തിക്കേണ്ടവരിൽനിന്ന് ഇത്തരം പ്രവൃത്തികളുണ്ടാകുന്നത് സമൂഹ മനഃസാക്ഷിയെ
ഞെട്ടിക്കുന്നതാണെന്നും ഇത് ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.
പരീക്ഷാകാലത്ത് സംശയം ചോദിക്കാനെത്തിയ വിദ്യാർത്ഥിയെ റഷീദ് മദ്രസയിലെ മുറിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.